2010, ജൂലൈ 6, ചൊവ്വാഴ്ച

ഭ്രാന്തനെ മുഹമ്മദ്‌ എന്ന് വിളിച്ചാല്‍....

മുഹമ്മദ്‌ നബി എന്ന പ്രവാചകന്‍ ഇസ്ലാം മതത്തിലെ ഏറ്റവും ബഹുമാന്യനായ മനുഷ്യന്‍ ആയതു ആ മനുഷ്യന്റെ പേര് "മുഹമ്മദ്‌" എന്ന് ആയതുകൊണ്ടാണോ അതോ ആ മനുഷ്യനിലൂടെ ഇസ്ലാമിന്റെ വേദഗ്രന്ഥമായ ഖുര്‍-ആന്‍ അവതരിപ്പിക്കപ്പെട്ടു എന്നതുകൊണ്ടാണോ എന്നു എനിക്ക് അറിയില്ല. മുഹമ്മദ്‌ എന്ന പേര് ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഉള്ള പേരാണ്. തങ്ങളുടെ പ്രവാചകനോടുള്ള സ്നേഹവും ബഹുമാനവും നിമിത്തം മതവിശ്വാസികള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ആ പേര് നല്‍കുന്നത്, എങ്കിലും "മുഹമ്മദ്‌" എന്ന പേര്‍ വഹിക്കുന്നവര്‍ എല്ലാം പൊതു സമൂഹത്തിനു മാതൃകയായി ജീവിക്കുന്നവര്‍ ആണോ? മുഹമ്മദ്‌ എന്നാല്‍ "നബി" എന്ന് മാത്രം ആണ് അര്‍ഥം എങ്കില്‍ ഇസ്ലാം മതവിശ്വാസികള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ആ നാമം നല്കുമായിരുന്നോ?

ഇന്ന് ലോകത്ത് മുഹമ്മദ്‌ എന്ന പേരുള്ള ഒരു കുറ്റവാളിയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും. എന്നാല്‍ മുഹമ്മദ്‌ എന്ന നാമം ഇസ്ലാം മതവിശ്വാസി അല്ലാത്ത ഒരാള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഉപയോഗിച്ചാല്‍ അത് ഇസ്ലാം മതത്തെയും ആ മതത്തിന്റെ പ്രവാചകനെയും നിന്ദിക്കുവാന്‍ വേണ്ടി മാത്രം ആണു എന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന ഒരു സമൂഹം ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നു വരുന്നു. അതിന്റെ ഉത്തമമായ ഉദാഹരണമാണ് തൊടുപുഴയിലെ ന്യൂമാന്‍ കോളേജില്‍ വിവാദം ആയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസര്‍ ജോസഫിന് നേരെയുണ്ടായ ആക്രമണം.

പ്രൊഫസ്സര്‍ ജോസഫ് തയ്യാറാക്കിയ ആ ചോദ്യ പേപ്പറില്‍ രണ്ടു ചോദ്യങ്ങളില്‍ മുഹമ്മദ്‌ എന്ന പേര് ഉപയോഗിചിട്ടുണ്ടായിരുന്നു. ഒന്നാമത്തെ ചോദ്യത്തിലും പതിനൊന്നാമത്തെ ചോദ്യത്തിലും. ഒന്നാമത്തെ ചോദ്യത്തില്‍ എന്‍.പി. മുഹമ്മദ്‌ എന്നും പതിനൊന്നാമത്തെ ചോദ്യത്തില്‍ മുഹമ്മദ്‌ എന്നും. ഇതില്‍ വിവാദം ആക്കപ്പെട്ട ചോദ്യം പതിനോന്നാമത്തെതായിരുന്നു. ആ ചോദ്യത്തില്‍ മുഹമ്മദ്‌, പടച്ചോന്‍ എന്നിവയ്ക്കൊപ്പം നായ എന്ന പ്രയോഗവും കൂടി കടന്നുവന്നു. ചോദ്യകര്‍ത്താവ് ക്രിസ്തുമത വിശ്വാസി, മുഹമ്മദ്‌ എന്നാല്‍ ഇസ്ലാം പ്രവാചകന്‍ (മുഹമ്മദ്‌ നബി എന്നു എഴുതിയാലേ പ്രവാചകന്‍ എന്നു അര്‍ത്ഥമുള്ളൂ എന്നായിരുന്നു എന്റെ ധാരണ), പടച്ചോന്‍ എന്നാല്‍ മുസ്ലിമിന്റെ ദൈവം. എല്ലാം ഒത്തുവന്നപ്പോള്‍ സംശയിക്കെണ്ടിവന്നില്ല, ഇത് മുസ്ലിങ്ങളെ അപമാനിക്കാനുള്ള ഗൂഡാലോചന തന്നെയാണ്. "രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും" എന്ന മട്ടില്‍ കുറെയധികം ആളുകള്‍ ഇത് ഏറ്റെടുത്തു. അതിന്റെ അലയൊലികള്‍ വിവിധ ബ്ലോഗുകളിലും ഉണ്ടായി.

എന്നാല്‍ ആരോപണ വിധേയനായ മനുഷ്യന് പറയാനുണ്ടായിരുന്നത് കേള്‍ക്കുവാന്‍ ആരും ഉണ്ടായില്ല. ആര്‍ക്കും അതിനു താല്‍പ്പര്യവും ഉണ്ടായില്ല. സ്വ്വന്തം തെറ്റിന്റെ ശിക്ഷ ആ മുനഷ്യന്‍ ഏറ്റുവാങ്ങി. ഒളിച്ചോട്ടം, മകന് പോലീസിന്റെ തൊഴി,തൊഴില്‍ നഷ്ട്ടം, ക്രിമിനല്‍ കേസ്, വധ ഭീഷണി, മാനസികപീഡനം അവസാനം പരസ്യമായി മാപ്പും പറഞ്ഞു .... ഉപ്പു തിന്നവന്‍ ആവോളം വെള്ളം കുടിച്ചു. എങ്കിലും ചിലര്‍ക്ക് അത് ബോധ്യമായില്ല, അവര്‍ തങ്ങളുടേതായ മാര്‍ഗത്തില്‍ ശിക്ഷ നടപ്പാക്കി. ഇപ്പോള്‍ ആ മനുഷ്യന്‍ ആശുപത്രിയില്‍...

എങ്കിലും ഇപ്പോഴും ചിലര്‍ ആ വിഷയത്തിനു വര്‍ഗ്ഗീയ പരിവേഷം നല്‍കുവാന്‍ ശ്രമിക്കുന്നു.. ആ ചോദ്യം ഏതോ ഒളിയജണ്ടയുടെ ഭാഗമായി എഴുതി ചേര്‍ത്തതാണ് എന്നതാണ് ഇപ്പോഴും പലരും പറഞ്ഞു കേള്‍ക്കുന്നത്. യഥാര്‍തത്തില്‍ ആ ചോദ്യം എങ്ങനെയുണ്ടായി... ആ ചോദ്യം വന്ന വഴിയെക്കുറിച്ചു ആ അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകളെ സാധൂകരിക്കുന്നതു ഈ പുസ്തകമാണ്.

പുസ്തകത്തിന്റെ പേര് : തിരക്കഥകളുടെ രീതിശാസ്ത്രം / പുസ്തകത്തിന്റെ രചയിതാവ് : പി എം ബിനുലാല്‍ / പുസ്തകത്തിന്റെ പ്രസാധകര്‍ : ഭാഷാ ഇന്‍സ്റ്റിട്യൂട് / ചോദ്യമായി നല്‍കിയ ഭാഗം എടുത്തിരിക്കുന്നത് : 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ നിന്നും / ലേഖനത്തിന്റെ രചയിതാവ് : പി. ടി. കുഞ്ഞിമുഹമ്മദ്


ഒരു പക്ഷെ പി. ടി. കുഞ്ഞിമുഹമ്മദ് തന്നെയായിരിക്കുമോ ആ ചോദ്യത്തിലെ മുഹമ്മദ്‌...???? കാരണം ഈ ലേഖനത്തില്‍ പി. ടി. കുഞ്ഞിമുഹമ്മദ് പറയുന്നത് താന്‍ ദൈവവുമായി സംവദിക്കുന്നത് ആ ഭ്രാന്തന്റെ രീതിയില്‍ ആണു എന്നാണു.....

25 അഭിപ്രായങ്ങൾ:

 1. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

  മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .


  ഇവിടെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..

  മറുപടിഇല്ലാതാക്കൂ
 2. പുസ്തകത്തിന്റെ പേര് : തിരക്കഥകളുടെ രീതിശാസ്ത്രം / പുസ്തകത്തിന്റെ രചയിതാവ് : പി എം ബിനുലാല്‍ / പുസ്തകത്തിന്റെ പ്രസാധകര്‍ : ഭാഷാ ഇന്‍സ്റ്റിട്യൂട് / ചോദ്യമായി നല്‍കിയ ഭാഗം എടുത്തിരിക്കുന്നത് : 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ നിന്നും / ലേഖനത്തിന്റെ രചയിതാവ് : പി. ടി. കുഞ്ഞിമുഹമ്മദ്

  മറുപടിഇല്ലാതാക്കൂ
 3. വന്നു.വായിച്ചു.അത്രമാത്രം.

  മറുപടിഇല്ലാതാക്കൂ
 4. നൌഷാദ്, നിങ്ങള്‍ ലിങ്ക് നല്‍കിയ പേജിലുള്ള ലേഖനങ്ങള്‍ എല്ലാം ഈ അക്രമത്തെ അപലപിക്കുന്നവയാണ്. എങ്കിലും അവിടെയെല്ലാം പൊതുവായി കണ്ട ഒരു കാര്യമാണ് എല്ലാവരും ആ അദ്ധ്യാപകന്‍ മുഹമ്മദ്‌ നബിയെ അപമാനിച്ചു / മതത്തെ നിന്ദിച്ചു എന്ന വാദം ഏകസ്വരത്തില്‍ അംഗീകരിക്കുന്നു എന്നത്. ആ ലേഖനങ്ങളില്‍ "മുഹമ്മദ്‌" എന്ന നാമം നബിയെ ഉദ്ദേശിച്ചു എഴുതിയവര്‍ "മുഹമ്മദ്‌ നബി" എന്നാണു എഴുതിയിരിക്കുന്നത്, അല്ലാതെ മുഹമ്മദ്‌ എന്ന് മാത്രം അല്ല. അപ്പോള്‍ മുഹമ്മദ്‌ നബി എന്ന് എഴുതിയാല്‍ മാത്രമ അത് പ്രവാചകന്‍ ആകൂ എന്നല്ലേ? അങ്ങനെയാണെങ്കില്‍ പ്രൊഫസ്സര്‍ ജോസഫ് എഴുതിയതും മുഹമ്മദ്‌ എന്ന് മാത്രം ആകുമ്പോള്‍ അത് നബിയെ ഉദ്ദേശിച്ചു ആയിരിക്കില്ലല്ലോ? പിന്നെ എന്തുകൊണ്ടാണ് അത് നബിയെ ഉദ്ദേശിച്ചാണ്, നബിയെ തന്നെ ഉദ്ദേശിച്ചാണ്, നബിയെ മാത്രം ഉദ്ദേശിച്ചാണ് എന്ന രീതിയില്‍ പ്രതികരിക്കുന്നത്?

  >>> മുഹമ്മദ്‌ നബിയെ നിന്ദിക്കുകയും ഇസ്‌ലാമിനെ അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ്‌ ജോസഫ്‌ അന്വേഷണം നേരിടുന്നത്‌. മുഹമ്മദ്‌ നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവം പുത്തരിയല്ല. മുഹമ്മദ്‌ നബിയുടെ സുപ്രധാന ജീവിത സന്ദേശം തന്നെ അങ്ങേയറ്റത്തെ ക്ഷമയും സഹിഷ്‌ണുതയുമാണ്‌. --- മുജീബ് റഹ്മാന്‍‌ കിനാലൂര്‍, ഐ.എസ്.എം പ്രസിഡെന്റ് <<<

  മറുപടിഇല്ലാതാക്കൂ
 5. നൌഷാദിനെ പോലുള്ളവര്‍ അങ്ങിനെയേ പറയൂ ക്ഷമ
  ഇവരെ പോലുള്ളവര്‍ തന്നെയാണ് ഇസ്ലാമിനെ കരി വാരി തേക്കുന്നത് എന്ന് ഇവര്‍ അറിയുന്നില്ല
  മാധ്യമത്തിലെ വാര്‍ത്ത കണ്ടില്ലേ..?

  >>പരീക്ഷാ ചോദ്യക്കടലാസില്‍ പ്രവാചകനെ നിന്ദിക്കുന്ന ഭാഗങ്ങള്‍ എഴുതിച്ചേര്‍ത്ത തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിനെ നിഷ്ഠുരമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തവര്‍ ആരുതന്നെയായാലും അവര്‍ നിയമത്തോടും സമൂഹത്തോടും മാത്രമല്ല, മതമൂല്യങ്ങളോടും കടുത്ത നിന്ദയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്.<<

  ജോസഫ്‌ സര്‍ പ്രവാചകനെ നിന്ദിക്കുക എന്ന ഉദ്ദേശ്യം അദ്ദേഹത്തിനു ഇല്ലായിരുന്നു എന്ന് പറഞ്ഞിട്ടും,അദ്ദേഹം ആ ചോദ്യങ്ങള്‍ കൊടുക്കുവാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിച്ചിട്ടും..
  ആ പറഞ്ഞത് എന്നെയാണ് എന്നെ മാത്രമാണ് എന്ന രീതിയിലുള്ള ഇത്തരം ആളുകളുടെ മാനസിക നിലയാണ് പ്രശ്നം.
  അതവര്‍ തിരിച്ചരിയാതിരിക്കുവോളം പരിഹാരവും ബുദ്ധി മുട്ടെറിയത് തന്നെ.

  മറുപടിഇല്ലാതാക്കൂ
 6. ക്ഷമ ഗര്‍ഷോം കണ്ടിട്ടുണ്ടോ? ഒരു കലാകാരന്‍ തന്റെ കഥാപാത്രങ്ങളെ സമൂഹത്തില്‍ നിന്നുമടര്‍ത്തിയെടുത്ത് തന്റെതായ രീതിയില്‍ പുനഃപ്രതിഷ്ടിക്കാറുണ്ട്. അപ്പോഴും സാമൂഹിക നിയമങ്ങളെ അനുസരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണു. യേശു എന്നത് ഇസ്രായീലിലെ ഒരു പേരാണു. എന്നാല്‍ ഒരു ഭ്രാന്തനു താനാണു യേശു എന്ന തോന്നലുണ്ടാകാം. അത് ഒരു കഥയില്‍ ഒരു കഥാപാത്രമെന്ന നിലയില്‍ കടന്നു വരികയും ചെയ്യാം. പക്ഷെ അതിനേക്കാളെല്ലാം യേശു ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവമാണു.

  യേശു ദൈവമാണോ അല്ലെയോ - എനിക്കു നിങ്ങളുമായി സംവദിക്കാം. പക്ഷെ, യേശുവിനെ അവഹേളിക്കാന്‍ അധികാരമില്ല.

  മുഹമെദ് എന്ന പേരു ദൈവവുമായി കൂടിചേരുമ്പോള്‍ കിട്ടുന്ന ചില സമവായങ്ങളുണ്ട്, അത് കൃഷ്ണന്‍ എന്ന പേരും രാമന്‍ എന്ന പേരുമായി ചേരുമ്പോഴുമങ്ങിനെതന്നെ. അതെല്ലാം വാദങ്ങള്‍ക്ക് അല്ല എന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കാം.

  ഇവിടെ ജോസഫ് ചെയ്തത് തെറ്റു തന്നെയാണ്. അതിന്നര്‍ത്ഥം മറ്റൊരു തെറ്റ് കൊണ്ട് അതിനെ നേരിടണമെന്നല്ല. രണ്ട് തെറ്റിനെ ന്യായീകരിക്കുന്നതും തെറ്റു തന്നെയാണു.

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2010, ജൂലൈ 7 1:17 PM

  ഇവിടെ ജോസഫ് എന്താണ്
  ഉദ്ദേശിച്ചത് എന്നോ
  എന്ത് ഉദ്ദേശിച്ചില്ല എന്നോ എന്ന
  ചര്‍ച്ച അനാവശ്യമാണ്
  അധ്യാപകന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍
  അത് അദ്ദേഹം തന്നെ പറയുമായിരുന്നു.
  അദ്ദേഹം അത് പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്
  പ്രവാചകനെ പറഞ്ഞത് ആകാനേ വഴിയുള്ളൂ
  അയാള്‍ മാപ്പ് പറഞ്ഞത്,
  തനിക്ക് തെറ്റുപറ്റിപ്പോയി മാപ്പ് എന്നാണ്....
  അത് എന്തോ ആവട്ടെ
  ആ അധ്യാപകന്റെ കൈ വെട്ടിയത്
  തെറ്റ് തന്നെയാണ്.
  ഇവിടെ ജനാധിപത്യ രാഷ്ട്രമുണ്ട്.
  അധ്യാപകനുള്ള ശിക്ഷ
  കോടതി നല്‍കും...
  അതായിരുന്നു വേണ്ടിയിരുന്നത്‌

  മറുപടിഇല്ലാതാക്കൂ
 8. മുസ്ളീങ്ങളുടെ മതവിശ്വാസ പ്രകാരം ദൈവം സംസാരിച്ചത്‌ അല്ലെങ്കില്‍ വെളിപാടുകള്‍ നല്‍കിയത്‌ മുഹമ്മദ്‌ എന്ന മഹാനായ പ്രവാചകനാണു. അപ്പോള്‍ നാലുവരിയില്‍ (അത്‌ എവിടന്ന് അടര്‍ത്തിയാലും. ഈ ന്യായീകരിക്കുന്നവര്‍ മന:പൂര്‍വം പറയാത്ത ഒന്നുണ്ട്‌. പി ടി യുടെ തിരക്കഥയില്‍ ഒരു ഭ്രാന്തന്‍ ദൈവത്തോട്‌ സംസാരിക്കുകയാണു. അല്ലാതെ മുഹമ്മദിനോടല്ല. അങ്ങിനെ ഒരു പേരും മുസ്ളിം നാമധാരിപോലും ആയ പി ടി നല്‍കിയിട്ടില്ല.) മുഹമ്മദ്‌ ദൈവത്തോട്‌ സംസാരിക്കുന്നു എന്ന് പറയുബ്ബോള്‍ എത്‌ കണ്ണൂപൊട്ടനും അതു മനസ്സിലാകും. എതാണാ മുഹമ്മദ്‌ എതാണാ ദൈവം എന്നൊക്കെ. ക്രിസ്ത്യാനിയകളോ സംഭയോ അതിനെ ന്യായീകരിച്ചില്ല. പിന്നെയോ ബ്ളോഗ്‌ ലോകത്ത്‌ മനുഷ്യത്വം പ്രചരിപ്പിക്കാന്‍ എന്നവകാശപ്പെടുന്ന ചിലര്‍ മാത്രമാണു അതിനെ ന്യായിക്കരിച്ചത്‌. അവരാകട്ടെ അതിണ്റ്റെ പേരില്‍ ആ വീണിടത്ത്‌ കിടന്നുരുളുകയും ചെയ്യുന്നു. ഞാന്‍ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്‌ ഇനി കാരണങ്ങള്‍ എന്തൊക്കെയായാലും ജോസഫിനെ ആക്രമിച്ചത്‌ തെറ്റും നിന്ദ്യവും ഒപ്പം മതവിശ്വാസികളെ തന്നെ അപമാനിക്കലും ആണു.

  മറുപടിഇല്ലാതാക്കൂ
 9. മുസ്ളീങ്ങളാണൊ അടച്ചാക്ഷേപിക്കുക എന്നുള്ളത്‌ ചിലരുടെ അസുഖമാണു. അതിനു മരുന്നില്ല. മാധ്യമം പത്രം മാത്രമല്ല മറ്റെല്ലാ പത്രങ്ങളും എതാണ്ട്‌ സമാനമായ രീതിയില്‍ തന്നെയാണു റിപ്പോറ്‍ട്ട്‌ ചെയ്തത്‌. (റിപ്പോര്‍ട്ടില്‍ വൈവിധ്യങ്ങള്‍ ഉണ്ടാകാം. അതു വേണം താനും. അല്ലെങ്കില്‍ മറ്റേ പത്രത്തിണ്റ്റെ ഫോട്ടോസ്റ്റാറ്റാണിതെന്ന് താങ്കളെപോലുള്ളവര്‍ പറയാതിരിക്കില്ല). താങ്കള്‍ ഇച്ചിക്കുന്ന രീതിയില്‍ വാര്‍ത്ത വന്നില്ല എന്നുള്ളത്‌ പത്രങ്ങളൂടെ കുഴപ്പമല്ല.

  Manorama july 6
  ഒരു ചോദ്യക്കടലാസില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പിഴവിണ്റ്റെ പേരില്‍ ന്യൂമാന്‍ കോളേജ്‌ മേധാവികള്‍ മാപ്പ്‌ പറയുകയും അധ്യാപക്നെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. ചോദ്യക്കടലാസ്‌ സംഭവത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി അപലപിച്ചതിനെ തുടര്‍ന്ന് അധ്യാപകണ്റ്റെ അംഗീകാരം എം ജി സര്‍വകാലാശാല ഒരു കൊല്ലത്തേക്ക്‌ റദ്ദാക്കുകയും ചെയ്തു.

  mathrubhumi July 5
  മാര്‍ച്ച് 25നാണ് വിവാദ സംഭവങ്ങളുടെ തുടക്കം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി. കോം. രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് പ്രൊഫ. ജോസഫാണ്. ഈ ചോദ്യപ്പേപ്പറില്‍ മതനിന്ദ കലര്‍ന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. തുടര്‍ന്ന്, മുസ്‌ലിംസംഘടനകള്‍ തൊടുപുഴയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ കോളേജ് അധികൃതര്‍ മാപ്പുപറയുകയും അധ്യാപകനെ സസ്‌പെന്‍ഡ്‌ചെയ്യുകയും ചെയ്തു. പോലീസ്‌കേസിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രൊഫ. ജോസഫ് ഏപ്രില്‍ ഒന്നിന് പൈനാവില്‍വെച്ചാണ് പിടിയിലായത്. പുസ്തകത്തിലെ ഒരു വാക്ക് തമാശയ്ക്ക് മാറ്റിയെഴുതിയതാണെന്നായിരുന്നു ജോസഫിന്റെ വിശദീകരണം. പിന്നീട് ജാമ്യത്തിലിറങ്ങിയ ജോസഫിന് നിരന്തരം ഭീഷണിയുണ്ടായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 10. >> എന്നാല്‍ ഒരു ഭ്രാന്തനു താനാണു യേശു എന്ന തോന്നലുണ്ടാകാം. അത് ഒരു കഥയില്‍ ഒരു കഥാപാത്രമെന്ന നിലയില്‍ കടന്നു വരികയും ചെയ്യാം. പക്ഷെ അതിനേക്കാളെല്ലാം യേശു ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവമാണു. യേശു ദൈവമാണോ അല്ലെയോ - എനിക്കു നിങ്ങളുമായി സംവദിക്കാം. പക്ഷെ, യേശുവിനെ അവഹേളിക്കാന്‍ അധികാരമില്ല <<

  കാട്ടിപരുത്തി, യേശുവിനു ഇതില്‍ എന്ത് കാര്യം?

  >> മുഹമെദ് എന്ന പേരു ദൈവവുമായി കൂടിചേരുമ്പോള്‍ കിട്ടുന്ന ചില സമവായങ്ങളുണ്ട്, അത് കൃഷ്ണന്‍ എന്ന പേരും രാമന്‍ എന്ന പേരുമായി ചേരുമ്പോഴുമങ്ങിനെതന്നെ. അതെല്ലാം വാദങ്ങള്‍ക്ക് അല്ല എന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കാം. <<

  തീര്‍ച്ചയായും ഇതൊക്കെ വാദങ്ങള്‍ തന്നെയാണ് വെറും വാദങ്ങള്‍. മുഹമ്മദ്‌ എന്നാല്‍ ദൈവ തുല്യന്‍ മാത്രം / പ്രവാചകന്‍ മാത്രം എന്നായിരുന്നുവെങ്കില്‍ മുഹമ്മദ്‌ എന്ന പേരുള്ള ഒരാള്‍ പോലും യാതൊരുവിധമായ അസ്സന്മാര്‍ഗ്ഗികമായ പ്രവര്താനങ്ങളിലും ഏര്‍പ്പെടുവാന്‍ പാടില്ലല്ലോ, പക്ഷെ യാഥാര്‍ത്ഥ്യം അതാണോ? മുഹമ്മദ്‌ എന്ന പേര് മാത്രമല്ല ഓരോ മനുഷ്യന്റെ പേരും ദൈവവുമായി കൂട്ടിചെര്‍ക്കുമ്പോള്‍ ഓരോ സമവായങ്ങള്‍ കിട്ടും. പക്ഷെ അതൊന്നും ആ പേരുകളുടെ മെച്ചം കൊണ്ടാണ് എന്ന് പറയുവാന്‍ സാധിക്കില്ല, മറിച്ചു ആ വ്യക്തികളുടെ പ്രവര്‍ത്തികളുടെ മെച്ചം കൊണ്ടാണ്. കൃഷ്ണന്‍ എന്ന പേരും രാമന്‍ എന്ന പേരും ദൈവത്തിന്റെ പേരുകള്‍ ആണ് അല്ലാതെ മനുഷ്യരുടെ പേരുകള്‍ അല്ല. എന്നുകരുത്തി കൃഷ്ണന്‍ എന്നും രാമന്‍ എന്നും പേരുള്ള വ്യക്തികള്‍ എല്ലാവരും ദൈവത്തെപ്പോലെയാണ്‌ എന്ന് പറയുവാന്‍ സാധിക്കുമോ?

  മറുപടിഇല്ലാതാക്കൂ
 11. >> ഇവിടെ ജോസഫ് എന്താണ് ഉദ്ദേശിച്ചത് എന്നോ എന്ത് ഉദ്ദേശിച്ചില്ല എന്നോ എന്ന ചര്‍ച്ച അനാവശ്യമാണ് അധ്യാപകന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ അത് അദ്ദേഹം തന്നെ പറയുമായിരുന്നു. <<

  ഷെറിന്‍മാധവ് , പ്രൊഫസ്സര്‍ ജോസഫ് നല്‍കിയ വിശദീകരണം ആണ് ഈ പോസ്റ്റിനു കാരണം. പക്ഷെ അദ്ദേഹത്തിന്റെ വിശദീകരണം ബധിരകര്‍ണങ്ങളില്‍ ആയിരുന്നു പതിച്ചത് എന്ന് മാത്രം. അതുകൊണ്ടാണ് ഇപ്പോള്‍ പ്രൊഫസ്സര്‍ ജോസഫ് ആശുപത്രിയില്‍ ആയതു.

  >> മുഹമ്മദ്‌ ദൈവത്തോട്‌ സംസാരിക്കുന്നു എന്ന് പറയുബ്ബോള്‍ എത്‌ കണ്ണൂപൊട്ടനും അതു മനസ്സിലാകും. എതാണാ മുഹമ്മദ്‌ എതാണാ ദൈവം എന്നൊക്കെ. <<

  കുരുത്തംകെട്ടവന്‍, ചില കണ്ണൂപൊട്ടന്മാര്‍ "മുഹമ്മദ്‌" എന്നാല്‍ നബി മാത്രം എന്ന് മനസ്സിലാക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. പി ടി എന്ന് മാത്രം അല്ല ആ തിരക്കഥാകൃത്തിന്റെ പേര്, പി. ടി. കുഞ്ഞിമുഹമ്മദ് എന്നാണു. ആ ലേഖനത്തില്‍ അടുത്ത വാചകത്തില്‍ പി. ടി. കുഞ്ഞിമുഹമ്മദ് എഴുതിയിരിക്കുന്നത് " ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്" എന്നാണു.

  >> ക്ഷമ ഗര്‍ഷോം കണ്ടിട്ടുണ്ടോ? ഒരു കലാകാരന്‍ തന്റെ കഥാപാത്രങ്ങളെ സമൂഹത്തില്‍ നിന്നുമടര്‍ത്തിയെടുത്ത് തന്റെതായ രീതിയില്‍ പുനഃപ്രതിഷ്ടിക്കാറുണ്ട്. <<

  കാട്ടിപരുത്തി, ഞാന്‍ ഗര്‍ഷോം കണ്ടിട്ടില്ല. പക്ഷെ ഡാവിഞ്ചി കോഡ് എന്ന സിനിമ കണ്ടിട്ടുണ്ട്. ആ സിനിമയില്‍ ക്രിസ്ത്യാനികളുടെ ദൈവമായ യേശുക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്നത് ക്രിസ്ത്യാനികളുടെ ദൈവസങ്കല്‍പ്പത്ത്തിനു യാതൊരു വിധത്തിലും നിരക്കുന്ന രീതിയില്‍ അല്ല. എങ്കിലും ആ സിനിമ കേരളത്തിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും വളരെ നല്ല രീതിയില്‍തന്നെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ സിനിമയുടെ പേരില്‍ ഏതെങ്കിലും ക്രിസ്ത്യാനികളോ "ഐക്യവേദികളോ" പ്രകടനങ്ങളോ അക്രമങ്ങളോ നടത്തിയതായി എനിക്ക് അറിവില്ല. 2012 എന്ന സിനിമയില്‍ കത്തോലിക്കാ സഭയുടെ തലവനായ മാര്‍പ്പാപ്പയുടെയും സംഘത്തിന്റെയും മുകളിലേക്ക്, അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കെട്ടിടം തകര്ന്നുവീഴുന്നതായി കാണിക്കുന്നുണ്ട്. അതിന്റെ പേരില്‍ ഏതെങ്കിലും കത്തോലിക്കര്‍ കേരളത്തില്‍ പ്രതിഷേധിച്ചതായി കാട്ടിപരുത്തി കേട്ടുവോ?

  മറുപടിഇല്ലാതാക്കൂ
 12. >>> 2012 എന്ന സിനിമയില്‍ കത്തോലിക്കാ സഭയുടെ തലവനായ മാര്‍പ്പാപ്പയുടെയും സംഘത്തിന്റെയും മുകളിലേക്ക്, അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കെട്ടിടം തകര്ന്നുവീഴുന്നതായി കാണിക്കുന്നുണ്ട്. <<<

  വെറും "കെട്ടിടം" അല്ല, പോപ്പിന്റെ ആസ്ഥാനമായ "സെയിന്റ് പീറ്റേഴ്സ് ബസലിക്ക". എന്നിട്ടും കേരളത്തിലെ കത്തോലിക്കര്‍ വിവരദോഷികള്‍ അത് കണ്ടിട്ട് വെറുതെയിരുന്നു...... :(

  മറുപടിഇല്ലാതാക്കൂ
 13. അധ്യാപകന്‍റെ കൈ വെട്ടിയ സംഭവം; കാരണങ്ങള്‍ തേടുമ്പോള്‍..
  http://badruism.blogspot.com/2010/07/blog-post.html

  മറുപടിഇല്ലാതാക്കൂ
 14. ഉറങ്ങുന്നവനെ ഉണര്‍ത്താം....പക്ഷെ ഉറക്കം നടിക്കുന്നവനെ ഉരിക്കലും ഉണര്‍ത്താന്‍ കഴിയില്ല ....ഇവിടെ മതങ്ങളും ദൈവങ്ങളും മനുഷ്യനെ ഭരിക്കുന്ന കാലമല്ല ...മറിച്ച് മനുഷ്യന്‍ ദൈവങ്ങളെയും മതത്തെയും ഭരിക്കുന്നു ...കാര്യങ്ങള്‍ അവന്റെ രീതിക്കനുസരിച് മാറ്റി മറിക്കപെടുന്നു ...മാനുഷിക വികാരങ്ങള്‍ക്ക് "പുല്ലു" വില ...മറിച്ച് മത ചിന്തകള്‍ക്ക് (തന്റേതായ ) മഹനീയ സ്ഥാനം ....ഈ മനുഷ്യ കുലത്തിന്റെ പേക്കൂത്ത് കണ്ട്....ദൈവം "നായിന്റെ മോനെ " എന്ന് വിളിചില്ലെന്കിലെ അത്ഭുതമുള്ളു

  മറുപടിഇല്ലാതാക്കൂ
 15. ക്ഷമ, ഇസ്‌ലാം വിരോധത്തിണ്റ്റെ പേരില്‍ താങ്കള്‍ കാണാതെ പോകുന്ന ചില സംഗതികളുണ്ട്‌. പിടി കുഞ്ഞുമുഹമ്മദിണ്റ്റെ തിരക്കഥാരീതി ശാസ്ത്രത്തില്‍ ഒരിക്കലും അദ്ദേഹം 'മുഹമ്മദ്‌' എന്ന് ഉപയോഗിക്കുന്നില്ല. (ക്രിസ്ത്യാനി കൂടിയായ ജോസഫിനു ഇതെവിടന്ന് കിട്ടി?). ഇനി പി ടി കുഞ്ഞുമുഹമ്മദ്‌ (പിടി എന്നു പറഞ്ഞപ്പോള്‍ പിടി നാരായണന്‍ എന്നല്ല അത്‌ കുഞ്ഞുമുഹമ്മദ്‌ എന്നു തന്നെയാണു മനസ്സിലാക്കിയത്‌) സംവിധാനം ചെയ്ത 'ഗര്‍ഷോം' എന്ന സിനിമ ഞാന്‍ കണ്ടതാണു. അതില്‍ നായക നടനായ മുരളിയാണു ദൈവത്തോട്‌ സംസാരിക്കുന്നത്‌. അതിലാകട്ടെ അശ്ശീല പദങ്ങളായ ഒന്നും അദ്ദേഹം ഉള്‍പെടുത്തിയിട്ടില്ല. (അതായത്‌ പൊതുജനത്തിനു മുന്‍പിലേക്ക്‌ അവതരിപ്പിക്കുബ്ബോള്‍ എങ്ങിനെ ചെയ്യണം എന്ന് പിടിക്ക്‌ നന്നായറിയാം.) നമ്മുടെ ജോസഫ്‌ മാഷ്ക്ക്‌ അത്‌ തിരിയാതെ പോയി. പിന്നെ, വെറുമൊരു ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു ജോസഫ്‌ ഈ ഭാഗം അടര്‍ത്തിയെടുത്തത്‌. എന്നിട്ട്‌ സൌകര്യം പോലെ ഭ്രാന്തന്‍ കഥാപാത്രത്തിനു പേരും നല്‍കി! മുഹമ്മദ്‌!! (മുഹമ്മദ്‌ എന്ന പേരു പോലെ തന്നെ സാധാരണ ഉപയോഗിക്കുന്ന പേരുകളാണൂ അബൂബക്കര്‍, ഉമര്‍, അലി തുടങ്ങിയവ.). പേരും അങ്ങിനെ സ്വാഭാവികമായി തിരഞ്ഞെടുത്തു എന്നു തന്നെ കരുതുക. എന്നാലും അവിടെ ഒരു ചോദ്യം വരുന്നുണ്ട്‌. ഈ ചോദ്യ പേപ്പര്‍ പ്രിണ്റ്റ്‌ ചെയ്യാന്‍ നല്‍കിയ ടൈപ്പിസ്റ്റ്‌ (ഡി ടി പി) ഈ ചോദ്യം അശ്ശ്ളീലവും പ്രശ്നങ്ങള്‍ക്ക്‌ കാരണവും ആയിതീര്‍ന്നേക്കാം എന്ന് കോളേജ്‌ അധിക്രതരുടെ ശ്രദ്ദയില്‍ പെടുത്തി. ജോസഫ്‌ മാഷിണ്റ്റെ നിര്‍ബന്ധം മൂലം അത്‌ പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിനു അബന്ധം പറ്റിയതായിരുന്നെങ്കില്‍ (മതനിന്ദ കരുതിയിട്ടില്ലെങ്കില്‍) കുഴപ്പം ഉണ്ടാക്കാന്‍ ചാന്‍സുള്ള ചോദ്യം ഒഴിവാക്കണ്ട എന്ന് ശാട്യം പിടിച്ചെതെന്തിനു? ഇപ്പോള്‍ സംഗതി പുലിവാലയപ്പോള്‍ അദ്ദേഹം പല ന്യായീകരങ്ങങ്ങളും നിരത്തുന്നു. ഇനി മറ്റൊരു കാര്യം ജോസഫ്‌ മന:പൂര്‍വം ചെയ്തതായാലും അലെങ്കിലും അദ്ദേഹത്തെ ഒരു കാരണവശാലും ആക്രമിക്കാന്‍ പടില്ല. അതു അതിനെക്കാള്‍ വലിയ തെറ്റ്‌ തന്നെ. എന്നാല്‍ അതോടൊപ്പം 'ചിലര്‍' കലക്കുവെള്ളത്തില്‍ ചൂണ്ടയുമായി ഇറങ്ങിയത്‌ ചൂണ്ടികാണിക്കാതിരിക്കാനും വയ്യ. മുസ്ളിം സമുദായത്തിലെ ചില അവിവേകികളുടെ ഇരയായ ജോസഫിനു ആവശ്യമായ്‌ രക്തം നല്‍കി സഹായിച്ചതു മുസ്ളിം സമുദായത്തില്‍ വിവേകമതികളൂം ഉണ്ടെന്നതിനു തെളീവും ആശ്വാസവുമാണു.

  മറുപടിഇല്ലാതാക്കൂ
 16. >> യേശു ദൈവമാണോ അല്ലെയോ - എനിക്കു നിങ്ങളുമായി സംവദിക്കാം. പക്ഷെ, യേശുവിനെ അവഹേളിക്കാന്‍ അധികാരമില്ല <<


  കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലെ (കേരള കൌമുദി) കാര്‍ട്ടൂണിസ്റ്റ് കഴിഞ്ഞ ദിവസം വരച്ച ഒരു കാര്‍ട്ടൂണിന്റെ പേര് "മഗ്ദലന മുരളി". കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കരുണാകരനും മുരളിയും ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും. കുരിശില്‍ കിടക്കുന്ന കരുണാകരന്റെ സമീപം നില്‍ക്കുന്ന മുരളി രമേശ്‌ ചെന്നിത്തലയെ കല്ലെറിഞ്ഞുകൊണ്ട് പറയുന്ന വാചകം "നിങ്ങളില്‍ പാപം ചെയ്തവരെ ഞാന്‍ കല്ലെറിയട്ടെ". കാര്‍ട്ടൂണ്‍ ഇവിടെ കാണാം

  (മഗ്ദലനമറിയത്തെ കല്ലെറിയുവാന്‍ വന്നവരോട് യേശു പറയുന്നതായ വാചകമാണ് "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ". മഗ്ദലനമറിയം യേശുവിന്റെ മരണസമയത്ത് കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നു എന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)

  നിങ്ങളുടെ മാനദണ്ഡം അനുസ്സരിച്ച് സുജിത്തിന്റെ കാര്‍ട്ടൂണ്‍ ഏതു വിഭാഗത്തില്‍ വരും, മതനിന്ദയോ അതോ അവഹേളനമോ ??

  മറുപടിഇല്ലാതാക്കൂ
 17. വ്യക്തമായി നിന്ദയുണ്ടെന്ന് ബോധ്യമായാല്‍ മാത്രമേ വിശ്വാസികള്‍ പ്രതിഷേധിക്കാറുള്ളൂ. ഒരു പാട്‌ കാര്‍ട്ടൂണുകള്‍ മതവിശ്വാസത്തെ ആസ്പദമാക്കിയും അല്ലാതെയും കളിയാക്കികൊണ്ട്‌ പ്രസിദ്ദീകരിക്കാറുണ്ട്‌. അതിനെതിരിലൊന്നും ആരും പ്രതികരിക്കാറില്ല. കാരണം അത്‌ വെറും 'കാര്‍ട്ടൂണ്‍' ആണു. എന്നാല്‍ പരിഹാസം അതിരുകവിയുബ്ബോള്‍ മതവിശ്വസികള്‍ മാത്രമല്ല രാഷ്ട്രീയക്കാരും പ്രതിഷേധിക്കാറുണ്ട്‌. ക്രിസ്ത്യന്‍ സമുദായത്തിനു പോലും കേരള കൌമുദിയില്‍ വന്ന കാര്‍ട്ടൂണ്‍ ഒരു പ്രശ്നമല്ലെന്നിരിക്കെ. കപട യുക്തികള്‍ക്ക്‌ അതൊരു പ്രശ്നമാകുന്നതെങ്ങിനെ?!!!

  മറുപടിഇല്ലാതാക്കൂ
 18. >>>എന്‍റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്.ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്നു ദൈവത്തെ വിളിക്കും."പടച്ചോനെ..പടച്ചോനെ.."ദൈവത്തിന്റെ മറുപടി.
  "എന്താഡാ നായിന്‍റെ മോനെ"എന്നാണ്.ഇദ്ദേഹം ചോദിക്കുന്നു."ഒരു അയില ..അത് മുറിച്ചാല്‍ എത്ര കഷ്നമാണ്?" ദൈവത്തിന്‍റെ മറുപടി.(ദൈവം ഇദ്ദേഹം തന്നെയാണ്)."മൂന്ന് കശ്നമാനെന്നു നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ"<<<<

  ആ അധ്യാപകന് നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടി കണ്ടെത്തിയ പുസ്തകത്തിലെ വാചകം ആണിത്.സത്യം പറഞ്ഞാല്‍ ഈ വരികള്‍ വായിക്കുന്നത് വരെ എനിക്ക് ആ അധ്യാപകനോട് അത്ര ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല.ഒരു പുസ്തകത്തില്‍ നിന്നും കുറച്ചു വരികള്‍ എടുത്തതിനു അദ്ധ്യാപകന്‍ എന്ത് പിഴച്ചു എന്നായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഇത് വായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു.അയ്യാള്‍ മനപ്പുര്‍വ്വം ചെയ്ത നീച പ്രവര്‍ത്തി ആയിരുന്നു അതെന്നു.ഇത് വായിച്ചിട്ടും ചിലര്‍ ആ അധ്യാപകനെ ന്യായീകരിക്കുകയാണോ? ഈ വാചകത്തിലെ വരികള്‍ അതെ പടി പകര്തിയിരുന്നെന്കില്‍ ഒരിക്കലും ആ ചോദ്യപേപ്പര്‍ വിവാദം ആകുമായിരുന്നില്ല. നീചനായ ആ അദ്ധ്യാപകന്‍ മനപ്പുര്‍വ്വം ഇവിടെ വ്യത്യാസം വരുത്തിയത് വളരെ വ്യക്തമായി മനസ്സിലാകുന്ന കാര്യമാണ്.
  ഒരു പുസ്തകത്തില്‍ നിന്നും വരികള്‍ എടുക്കുമ്പോള്‍ അതെ പടി പകര്താമായിരുന്നു.എന്നാല്‍ ഇവടെ മനപ്പുര്‍വ്വം മുഹമ്മദ്‌ എന്ന പേര് ഉള്പെടുതുകയും, ആ വാചകത്തിലെ ചില വാക്കുകള്‍ ഒഴിവാക്കുകയും ചെയ്തപ്പോള്‍, അധ്യാപകന്‍റെ ഉദ്ദേശം മതനിന്ദയും പ്രവാചക നിന്ദയും
  തന്നെയായിരുന്നു എന്ന് മനസ്സിലാവുന്നു.അയാളുടെ വികൃതമായ മനസ്സ് നമുക്കീ 'പൊളിച്ചു പണി' യില്‍ കാണാന്‍ സാധിക്കും.

  മറുപടിഇല്ലാതാക്കൂ
 19. നാടിന്റെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും നമ്മുക്ക് നേട്ടമൊന്നുമില്ലേ?. വര്‍ഗീയ ധ്രുവീകരണത്തിലും വെറുപ്പിലുമാണോ കേരളീയന്റെ പ്രതീക്ഷ മുഴുവന്‍?. ഇങ്ങനെ ചോദിക്കാന്‍ തോന്നുന്നത്, മാധ്യമങ്ങളും ചാനലുകളും കൂടി കാണിക്കുന്ന പിത്തലാട്ടം കാണുമ്പോഴാണ്. മുസ്‌ലിംകളുടെ പക്ഷത്തുനിന്ന് നന്മ ചെയ്യുമ്പോള്‍ അത് കേവലം വോട്ടിനും പാര്‍ട്ടിവളര്‍ത്താനുമുള്ള കൗശലമായി കാണുകയും തെറ്റായ പ്രവൃത്തി
  ചെയ്യുമ്പോള്‍ അത് മതത്തിന്റെ പേരില്‍ വരവുചേര്‍ത്ത് പരസ്പര അകല്‍ച സൃഷ്ടിക്കുകയും ചെയ്യുന്ന അധമവികാരത്തിന് എന്ത് പേരിട്ട് വിളിക്കും?.
  തെറ്റായ പ്രവണതകള്‍ക്കെതിരെ ഒരു പ്രതികരണം ഇവിടെയും വായിക്കാം.

  മറുപടിഇല്ലാതാക്കൂ
 20. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 21. ലത്തീഫ്, നിങ്ങള്‍ നീക്കം ചെയ്ത നിങ്ങളുടെ ആദ്യ അഭിപ്രായത്തില്‍ "നല്ല പോസ്റ്റ് നന്നായി പറഞ്ഞു" എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ആ പറഞ്ഞത് അബദ്ധമായി എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണോ രണ്ടാമത് ആ ഭാഗം മാത്രം നീക്കം ചെയ്തിട്ട് അതെ അഭിപ്രായം വീണ്ടും എഴുതിയത്. നിങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്കും ഇവിടെ തന്നെ കിടക്കട്ടെ.

  ഇസ്ലാം എന്നാല്‍ സമാധാനം അതുകൊണ്ട് ഞങ്ങള്‍ സമാധാന പ്രിയരാണ്, ആക്രമിക്കപ്പെട്ട അദ്ധ്യാപകന് ഞങ്ങള്‍ രക്തം നല്‍കി എന്നൊക്കെ പരസ്യമായി പറയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ അങ്ങനെ അല്ല അല്ലെ..? അതുകൊണ്ടായിരിക്കുമല്ലോ "നല്ല പോസ്റ്റ് നന്നായി പറഞ്ഞു" എന്ന ഭാഗം വെട്ടി മാറിയത്...

  (ഒരേ അഭിപ്രായം പല സ്ഥലങ്ങളില്‍ പകര്‍ത്തി എഴുതുമ്പോള്‍ ആ സ്ഥലങ്ങളില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചു നോക്കിയില്ല എങ്കില്‍ ഇതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കേണ്ടി വന്നേക്കാം)

  മറുപടിഇല്ലാതാക്കൂ
 22. അതു മോശമായി.. ഭ്രാന്തനെ മുഹമ്മെദെന്നു വിളിക്കരുത്.. മൊഹമ്മദിനെയാണളങ്ങനെ വിളിക്കേണ്ടത്

  മറുപടിഇല്ലാതാക്കൂ
 23. മുക്കുവാ ഇപ്പോള്‍ മീനൊന്നും കിട്ടാത്തതുകൊണ്ടാണോ, കലക്ക്‌ വെള്ളത്തില്‍ വലവീശുന്നത്‌?! മുക്കുവനെപോലുള്ളവരെ എങ്ങിനെ കൈകാര്യം ചെയ്യാം എന്ന് കേരള ജനതക്കറിയാം. ലത്തീഫ്‌ പറഞ്ഞതില്‍ ഒരു പ്രധാന പോയിണ്റ്റുണ്ട്‌. മുസ്ളീങ്ങള്‍ നല്ലതെന്തു ചെയ്താലും അതിനെ മറച്ചുവെക്കുകയും ഇനി അഥവാ അത്‌ പുറത്തായാല്‍ അത്‌ 'രാഷ്ട്രീയ ലാഭത്തിനുവേണ്ടി' ചെയ്തതാണെന്ന് വരുത്തിതീര്‍ക്കുകയും തീര്‍ന്നില്ല ചീത്ത വല്ല പ്രവര്‍ത്തികളൂം എതെങ്കിലും മുസ്ളിമിണ്റ്റെ ഭാഗത്തു നിന്നുണ്ടായാല്‍ ഉടനെ (അപ്പോള്‍ രാഷ്ട്രീയ ലാഭമൊന്നുമില്ല കെട്ടൊ) അത്‌ ഇസ്‌ലാമിണ്റ്റെയും മുസ്ളീങ്ങളുടെയും തലയില്‍ കെട്ടിവെക്കുകയും പിന്നീട്‌ അസഹിഷ്ണുക്കളായ്‌ ഒരു വിഭാഗത്തിണ്റ്റെ അന്യമതവിരോധവും ദേഷ്യവും പ്രകടിപ്പിക്കുന്ന പോസ്റ്റ്മോര്‍ട്ടമായിരിക്കും നടത്തുക! അതെന്താ നല്ലതു ചെയ്താല്‍ കാണാതിരിക്കുകയും തിന്‍മ ചെയ്താല്‍ അതിനു പബ്ളിസിറ്റികൊടുക്കുകയും ചെയ്യുന്നു. ഇവന്‍മാര്‍ 'ഫയങ്കരന്‍മാര്‍' തന്നെ. ഇവിടെ എതെങ്കിലുമൊരു യുക്തിവാദിയോ അന്യമതവിശ്വാസിയോ വെട്ടേറ്റ അധ്യാപകനെ മുസ്ളീങ്ങള്‍ ആശ്വസിപ്പിചതോ പിന്തുണ നല്‍കിയതോ രക്തം നല്‍കിയതോ അഭിനന്ദനീയമാണെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല. അതൊക്കെയും നാടകമാണെന്നു പറഞ്ഞ്‌ സംശയത്തിണ്റ്റെ പുകമറ സ്രിഷ്ടിക്കാന്‍ പണിയെടുക്കുകയും ചെയ്തു. ഇവരാണോ മനുഷ്യര്‍ക്ക്‌ നല്ലതു വരുത്താന്‍ പ്രവര്‍ത്തിക്കുന്നത്‌? ഇവരെ നാം എങ്ങിനെ വിശ്വസിക്കും?

  മറുപടിഇല്ലാതാക്കൂ
 24. ഇന്ത്യാ മഹാരാജ്യത്തെ ഒരു ചെറിയ സംസ്ഥാനമണു കേരളം. ഈ കേരളത്തില്‍ നടന്ന കൈവെട്ടുകേസാണു പോസ്റ്റിനാധാരം. അതേ ഇന്ത്യയില്‍ ബീഹാര്‍ എന്ന സംസ്ഥാനത്ത്‌ അതിലും ഭീകരമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നു. പക്ഷേ, ഇവിടേ തമാശ ആര്‍ക്കും ഒരു കോടതിയുടെ പേരും പറയാനില്ലെന്നുള്ളതാണൂ!

  മറുപടിഇല്ലാതാക്കൂ

ഈ വഴി വന്നതിനും ഇവിടെ അല്‍പസമയം ചിലവഴിച്ചതിനും നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം....