2010, ജൂലൈ 26, തിങ്കളാഴ്‌ച

നഗ്നനായത് സഖാവ് വി എസ്സോ അതോ....

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന പലരും ചേര്‍ന്ന് വിവാദമാക്കി തീര്‍ക്കുകയാണ് ഇപ്പോള്‍. ഒരു സമുദായത്തെ മുഴുവനും മുഖ്യമന്ത്രി അവഹേളിച്ചു എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ പലതും. സി.പി.എം എന്ന രാഷ്ട്രീയ കക്ഷിയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായം തന്നെയാണ് ഉള്ളത് - മുസ്ലിം ലീഗിനും, കോണ്‍ഗ്രസ്സിനും ബി.ജെ.പി ക്കും എല്ലാം. സഖാവ് വിഎസ്, താങ്കളും നഗ്നനാണ്, മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തത്‌, കമ്യൂണിസ്റ്റുകാരന്റെ കാവി മനസ്സ്, വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌ ..... ഇങ്ങനെ ബ്ലോഗിലും നിരവധി പ്രതികരണങ്ങള്‍. വി. എസ്. പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെ പറ്റി; എന്നാല്‍ ആ പ്രസ്ഥാനത്തെ എതിര്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍പോലും അതിനെ വ്യാഖ്യാനിക്കുന്നത് വി.എസ്. ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നും.

വി.എസ്സിന്റെ പ്രസ്താവനയുടെ കാരണമായി ഒരു പ്രമുഖ ദിനപത്രം (ദേശാഭിമാനി അല്ല) ചൂണ്ടികാട്ടുന്നത് "ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്" എന്ന പേരിലുള്ള ഒരു പുസ്തകമാണ്. ഈ പുസ്തകത്തിന്റെ രചയിതാവ് കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് ആണ്. ഈ പുസ്തകം പോലീസിനു ലഭിക്കുന്നത് ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥലത്ത് നടത്തിയ റെയിഡില്‍. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. സാധുക്കള്‍ക്ക് അരിയും വസ്ത്രവും നല്‍കുക, ഔദ്യോഗിക തലത്തില്‍പ്പോലുമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ദാറുല്‍ ഖദകളില്‍ പരിഹാരം കാണുക എന്നിങ്ങനെ സമാന്തര സര്‍ക്കാര്‍ സംവിധാനത്തിന് പോപ്പുലര്‍ഫ്രണ്ട് തുടക്കമിട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം ഒരു സംഘടനയെക്കുറിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഗൌരവ പൂര്‍ണ്ണമായ വാക്കുകള്‍ തന്നെയാണ് സഖാവ് വി. എസ്. പറഞ്ഞത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുവാന്‍ നടക്കുന്ന പലരും അതിനു മതത്തിനെതിരായ സാക്ഷ്യപത്രം എന്ന ബഹുമതി ചാര്‍ത്തി നല്‍കുന്നു. മുസ്ലിങ്ങള്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അല്ല എന്ന് പറയുന്നവര്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടുകാരായ മുസ്ലിങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുമ്പോള്‍ മുഴുവന്‍ മുസ്ലിങ്ങളെയും ആക്ഷേപിക്കുന്നു എന്ന തരത്തില്‍ പ്രതികരിക്കുന്നു.

നഗ്നനായത് സഖാവ് വി എസ്സോ അതോ....

19 അഭിപ്രായങ്ങൾ:

 1. ജനങളെ സത്യം അറിയിക്കാനുള്ള ശ്രമത്തിന് നന്ദി

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2010, ജൂലൈ 26 9:16 PM

  പോപ്പുലര്‍ ഫ്രണ്ട് എവിടെയാണ് പോപ്പുലര്‍ എന്നും ആരുടെ ഫ്രണ്ടാണെന്നും വെളിപ്പെടാന്‍ സാധ്യത കാണുന്നു..

  മറുപടിഇല്ലാതാക്കൂ
 3. എല്ലാ മതങ്ങളുടെയും വര്‍ഗ്ഗീയതക്കെതിരെ ധീരമായ നിലപാടുകള്‍ എടുത്തിട്ടുള്ള അതിനു വേണ്ടി കാലങ്ങളായി പോരാടുന്ന ഇചാശക്തിയുള്ള അത് ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു നേതാവിനെ വര്‍ഗ്ഗീയവാദിയാക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

  അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ഭരണത്തിലും ഉള്ള ചില കാഴ്ച്ചപ്പാടുകളോട് വിയോജിപ്പുണ്ടെങ്കിലും ഈ കാര്യത്തില്‍ അദ്ദേഹം ശരിയാണ്.എല്ലാ മത വര്‍ഗ്ഗീയതക്കെതിരെയും ഒരു കമ്യുണിസ്റ്റ്‌കാരന് ഒരു നിലപാടെ ഉള്ളൂ, അത് ഒരു സമുദായത്തിനും എതിരല്ല.

  മറുപടിഇല്ലാതാക്കൂ
 4. വിദേശ ശക്തികളുടെ ഉടമസ്തതയിലും നിയന്ത്രണത്തിലുമുള്ള
  രാഷ്ട്രീയ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ മേധാവിത്വവും ആജ്ഞയും കേരളത്തിലെ
  മിതവാദി ഇസ്ലാം വിശ്വാസികള്‍ക്കും വിവിധ വിഭാഗം മുസ്ലീം മത
  പുരോഹിതര്‍ക്കും,മത രാഷ്ട്രീയ നേതാക്കള്‍ക്കും അനുസരിക്കാതിരിക്കാനാകില്ല
  എന്ന സത്യം നാം ഇനിയെങ്കിലും കണ്ടില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി
  ഓഫീസുകളെല്ലാം ഏറെതാമസിയാതെ രാഷ്ട്രീയ ഓഫീസ് നടത്തിപ്പ് നിര്‍ത്തി വല്ല നക്ഷത്ര വേശ്യാലയവും പ്രവര്‍ത്തിപ്പിച്ച് പണമുണ്ടാക്കുകയാകും ഉചിതം.
  കാരണം ഇസ്ലാമിക വര്‍ഗ്ഗീയത അതിന്റെ രാജ്യദ്രോഹപരമായ ലക്ഷ്യങ്ങളുടെ
  മുന്നറിയിപ്പുകള്‍ വ്യക്തമായി നല്‍കിക്കഴിഞ്ഞു. പോലീസിനേയും,രാഷ്ട്രീയ പാര്‍ട്ടികളേയും,കോടതിയേയും,മീഡിയയേയും വിലക്കെടുക്കാമെന്ന ദാര്‍ഷ്ട്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണ് അവരുടെ ചാനല്‍ അഭിമുഖക്കാര്‍
  വ്യക്തമായി നടത്തിക്കൊണ്ടിരിക്കുന്നത്.
  ഇനിയും ഭയപ്പെടുത്തുന്ന സത്യങ്ങളെയൊന്നും നോക്കിക്കൂടെന്ന,അതെക്കുറിച്ച് ശബ്ദിച്ചുകൂടെന്ന നിലപാടുമായാണ് നാം
  മുന്നോട്ടു നടക്കുന്നതെന്നാല്‍ ഇസ്ലാം മതം സ്വീകരിച്ച് അവരുടെ കച്ചോടത്തില്‍ പങ്കു ചേരുന്നതു തന്നെയായിരിക്കും ഭീരുക്കള്‍ക്ക്
  ലാഭകരമായ മാര്‍ഗ്ഗം !
  വി.എസ്.ഉം പിണറായിയും മുന്നോട്ടുവക്കുന്ന വര്‍ഗ്ഗീയതക്കെതിരെയുള്ള
  മത നിരപേക്ഷ നിലപാടുതന്നെയാണ് കേരള ജനത മുറുകെപ്പിടിക്ക്കേണ്ടത്. ഉമ്മന്‍ ചാണ്ടിയുടേയോ ചെന്നിത്തലയുടെയോ കുഞ്ഞാലിക്കുട്ടിയുടേയോ നപുംസക നിലപാടിനെ ജനം പിന്തുണക്കില്ല.
  അവരുടെ ലക്ഷ്യം വേറെയാണ്.

  ചിത്രകാരന്റെ ഒരു പോസ്റ്റ് ലിങ്ക്:ഭീകരത മിതവാദികളുടെ മൌനാനുവാദത്തോടെ !
  ഇസ്ലാമിക ദേശദ്രോഹികള്‍ സംസ്ഥാനത്തിനകത്ത് നടത്തിയ കൊലപാതക പരംബരകളെക്കുറിച്ചുള്ള വിവരങ്ങള്‍ മംഗളം ഓന്‍ലൈന്‍ ലിങ്കില്‍ നിന്നും ലഭിക്കും.

  മറുപടിഇല്ലാതാക്കൂ
 5. നിങ്ങളുടെ ഈ പോസ്റ്റിന് നൂറുമാര്‍ക്ക്. പോപ്പുലറുകാരനെ വിമര്‍ശിച്ചപ്പോള്‍ ലീഗുകാരനും കോണ്‍ഗ്രസിലെ ചില കൂലംകുത്തികള്‍ക്കും പൊള്ളിയത്രേ!
  ഇവിടെ RSS-വിമര്‍ശിയ്ക്കുമ്പോള്‍ അത് ഹിന്ദുക്കള്‍ക്കെതിരാണെന്ന് ആരും പറഞ്ഞിട്ടില്ല.
  പോപ്പുലറുകാരനെ വിമര്‍ശിച്ചാല്‍ ഇന്നാട്ടിലെ മുസ്ലീങ്ങള്‍ക്കെല്ലാം പൊള്ളുമെങ്കില്‍ മറ്റു സമുദായക്കാര്‍ ഇക്കാര്യം ഗൌരവമായി പരിഗണിയ്ക്കേണ്ടിയിരിയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. good.... hats off you.... njaan parayaan manasil vachathu thangal paranjirikkunnu. aashamsakal....

  മറുപടിഇല്ലാതാക്കൂ
 7. ഇവരുടെയൊക്കെ ഉദ്ദേശങ്ങള്‍ വേറെയാണ് മാഷേ , അതിന്റെ ഒരു ഉദാഹരണമാണ് രണ്ടു ദിവസം മുന്‍പുള്ള "പോള്‍ വധ കേസ് പോലെ ഇതും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു " എന്ന ഇന്ത്യാവിഷന്‍ വാര്‍ത്തയും . പോള്‍ വധ കേസ് സി ബി ഐ അന്വേഷിച്ചപ്പോള്‍ എന്തായി എന്നു നമ്മള്‍ കണ്ടു . കൂടുതല്‍ വിശദാംശങ്ങളിലേക്ക് അന്വേഷണം നീളുന്നതിനെ ആരൊക്കെയാവും ഭയപ്പെട്ടിരിക്കുക എന്നു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ . അത് തന്നെയാണ് ഇവിടെയും ഈ കൂട്ടര്‍ ആഗ്രഹിക്കുന്നത് .ജോസെഫിന്റെ കൈ വെട്ടിയവരെ മാത്രം പിടിച്ചാല്‍ മതിയല്ലോ, കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നത് കുഴപ്പമല്ലേ !..ഹ ഹ ..ഇതും സി ബി ഐക്ക് വിടാനായി സിണ്ടിക്കേറ്റ് മാധ്യമങ്ങളുടെ കുര തുടങ്ങട്ടെ ..ഹോയ് ഹോയ്

  മറുപടിഇല്ലാതാക്കൂ
 8. VS ഇന്റെ ടെസ്റ്റ്‌ ഡോസ് നന്നായി ,
  ഇപ്പൊ രോഗം അര്കെല്ലാം ആണെന്നും , ചികിത്സ എങ്ങനെ വേണം എന്നും മാനസിലയിലെ.
  പോപ്പുലര്‍ കാരനെ തൊട്ടാല്‍ , ഞമ്മക് പൊള്ളും .
  അതിനെ ഇങ്ങനെ താലോലിച്ചു , പയ്യാരം പറഞ്ഞും നിലനിര്‍ത്തണം ....

  മറുപടിഇല്ലാതാക്കൂ
 9. സമയോജിതമായ ഈ പോസ്റ്റിനു നന്ദി.
  പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല, കാശ്മീരിലെ തീവ്രവാദികളേയും താലിബാനികളേയും എന്തിനു, പാക്കിസ്ഥാന്റെ ഐ എസ് ഐ നെപ്പോലും ആരെങ്കിലും എതിര്‍ത്താല്‍ ഇവിടെ പലര്‍ക്കും പൊള്ളും. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍,ഇപ്പോള്‍ വി എസിനെ എതിര്‍ക്കുന്നവരുടെ കമന്റുകള്‍ വായിച്ചാല്‍ അത് എളുപ്പത്തില്‍ വായിച്ചെടുക്കാം. ആദ്യത്തെ വരി അപലപനം, പിന്നെ ‘ അതിനുള്ള സാഹചര്യത്തെക്കുറിച്ചും ആലോചിക്കണം’ എന്നുള്ള ആവര്‍ത്തനങ്ങള്‍, വരികള്‍ക്കിടയിലൂടെ മൌനമായി ഈ താലിബാനികള്‍ക്കുള്ള പിന്താങ്ങലുകള്‍. പുട്ടിനു പീരയെന്നപോലെ സാഹോദര്യവും മതേതരത്വവും മത സൌഹാര്‍ദ്ദവും വിളമ്പുന്ന ഇവരുടെയൊക്കെ അരയില്‍ ഒളിപ്പിച്ചു വെച്ച ‘പച്ചബെല്‍ട്ട്’ പുറത്തേക്ക് കാണുന്നത് ആരും അറിയില്ലെന്നായിരികും ഈ വിഡ്ഢികളുടെ വിചാരം.
  മുഖ്യമന്ത്രി പറഞ്ഞത് 100ശതമാനം ശരിതന്നെയാണ്. അത് അനവസരത്തിലാണെന്നു പോലും ഞാന്‍ കരുതുന്നില്ല, കുറച്ചുകൂടെ നേരത്തെ ആകാമായിരുന്നു എന്നേ പറയുള്ളൂ. ഈ പ്രസ്ഥവനയുടെ സോഴ്സ് അറിയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ ഫോട്ടോ കോപ്പി ഒന്നും വേണമെന്നില്ല, കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തെ കേരളത്തിന്റെ മത-സാമൂഹിക അന്തരീക്ഷത്തെ നിരീക്ഷിച്ചാല്‍ മതി. സമൂഹത്തില്‍ മാത്രമല്ല ഭരണകൂടങ്ങളില്‍ വരെ നുഴഞ്ഞു കയറിയ ഈ പേക്കോലങ്ങളെ ഈ ജനസമൂഹത്തില്‍ നിന്നും വേരോടെ പിഴുതെറിയുന്നതിനു പകരം അവരെ ഊട്ടിവര്‍ളര്‍ത്താന്‍ സ്വസമുദായത്തില്‍ നിന്നും പലരും മുന്നിട്ടിറങ്ങുന്നതുകാണുമ്പോള്‍ പേടിയും അമ്പരപ്പുമാണ് ഉണ്ടാകുന്നത്. ഏതു പേരിലുള്ള സംഘടനയായാലും അത് തങ്ങളുടെ മതത്തിലുള്ളതാണെങ്കില്‍ അവരെ വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും നായീകരിക്കാനും സഹായിക്കാനും ഇവരില്‍ പലര്‍ക്കും ഉളുപ്പില്ല. രാജ്യസ്നേഹത്തിനും രാജ്യ സുരക്ഷക്കും സാമുദായിക സൌഹാര്‍ദ്ദത്തിനും മേലെ സമുദായ സ്നേഹം വരുന്നതുകൊണ്ടുള്ള മനോരോഗമാണിത്...എന്തുചെയ്യാം

  മറുപടിഇല്ലാതാക്കൂ
 10. അതേ അതേ, മുഖ്യമന്ത്രി പറഞ്ഞത്‌ സത്യം!! ഇവിടത്തെ ഇതര മതവിശ്വാസികള്‍ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ പണവും പൊന്നും കാത്തിരിക്കയാണു ഒന്ന് 'മതം മാറാന്‍'! കാരണം അവരുടെ മതത്തില്‍ അവര്‍ക്ക്‌ അശേഷം വിശ്വാസമില്ല! ഇതുവരെ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ പണവും പൊന്നും സ്വീകരിച്ചവര്‍ക്ക്‌ ഒരു സ്വീകരണം സി പി എം തന്നെ എര്‍പ്പാടാക്കണം. (മഅദനിയെ സ്വീകരിച്ച അത്രക്ക്‌ കൊഴുപ്പ്‌ വേണ്ടാട്ടൊ!). കാലാവധി കഴിഞ്ഞാല്‍ ഭരണം കിട്ടാ കനിയാണെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കുന്ന ഒാരോ കുതന്ത്രങ്ങളെ! അല്ലേലും 'ആഭ്യന്തരനു' കിട്ടാത്ത എന്ത്‌ തെളിവാണു 'കടലാസ്‌' മുഖ്യനായ അച്യുതാനന്ദനു കിട്ടിയത്‌?!

  മറുപടിഇല്ലാതാക്കൂ
 11. ബഹു. ക്ഷമ
  "ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്" എന്ന പുസ്തകം എന്ത് കൊണ്ട് നിരോധിച്ചില്ല.. ആരെകിലും നിരോധിക്കാന്‍ ആവശ്യപ്പെട്ടതായി അറിയിക്കാമോ? പുസ്തകം പ്രസിദ്ധീകരിച്ചത് ആരും അറിഞ്ഞിട്ടില്ലേ?
  സ്വകാര്യ പ്രസ്സില്‍ പ്രിന്റ്‌ ചെയ്തതാണോ? വ്യാജ സിം കാര്‍ഡ്‌ നല്‍കിയവര്‍ക്കെതിരെ കേസ്സെടുക്കുന്നു. എന്തുകൊണ്ട് ഈ പുസ്തകം പ്രിന്റ്‌ ചെയ്തവരെ പിടിക്കുന്നില്ല?

  ക്ഷമാപൂര്‍വം മറുപടി തരുമല്ലോ

  മറുപടിഇല്ലാതാക്കൂ
 12. @ അന്‍വര്‍ വടക്കാങ്ങര

  "ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്" എന്ന പുസ്തകം കേരള സര്‍ക്കാര്‍ നിരോധിച്ചു. നിരോധനത്തിന് കാരണം ആ പുസ്തകത്തിലെ ആശയങ്ങള്‍ ജനാധിപത്യത്തിനു വിരുദ്ധമാണ് എന്നുള്ളതാണ്. അങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതും രഹസ്യമായി പ്രചരിപ്പിച്ചതും അറിഞ്ഞത് കൊണ്ടാണ് ആ പുസ്തകം കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ് എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.


  @ കുരുത്തം കെട്ടവന്‍

  ആരുടെയെങ്കിലും പണവും പൊന്നും ഏതെങ്കിലും മതവിശ്വാസികള്‍ക്ക് സ്വന്തം മതത്തിലുള്ള വിശ്വാസം ഇല്ലാതാക്കുമോ ഇല്ലയോ എന്നുള്ളതിനേക്കാള്‍ പ്രസക്തം ഒരുവന്റെ ബലഹീനതയെ ചൂഷണം ചെയ്തു അവനെ തിന്മയുടെ പാതയിലേക്ക് നയിക്കുവാന്‍ ഒരു മത വിശ്വാസത്തെ ചിലര്‍ മറയാക്കുന്നു എന്നതാണ്. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന കഴിഞ്ഞ ആഴ്ച നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ബോര്‍ഡുകളില്‍ എഴുതിയിരുന്നത് സര്‍ക്കാരിന്റെ "മുസ്ലിം വേട്ടയ്ക്ക് എതിരെ" എന്നാണു. ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തപ്പോള്‍ അതിനെ ഒരു മതത്തിനെതിരെയുള്ള കടന്നു കയറ്റമായി അതെ സംഘടന തന്നെ പ്രചരിപ്പിക്കുമ്പോള്‍, ഇത്തരം പ്രചരണം പാടില്ല എന്ന് പറയുവാന്‍ മുസ്ലിം സമുദായത്തിലെ ഒരു പണ്ഡിതരും സാമൂഹിക നേതാക്കളും തയ്യാറായതായി എനിയ്ക്കറിയില്ല. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചാല്‍ അത് എങ്ങനെയാണ് എല്ലാ മുസ്ലിം സമുദായ അംഗങ്ങളുടെയും നേര്‍ക്കുള്ള കടന്നു കയറ്റം ആകുന്നത്?

  ഭരണം കിട്ടാക്കനിയാകും എന്നുള്ളത് ഇപ്പോഴത്തെ സര്‍ക്കാരിന്റെ മാത്രം പ്രശ്നം അല്ല. കേരള സംസ്ഥാനത്തില്‍ എത്ര തവണ ഒരേ മുന്നണി തുടര്‍ച്ചയായി അധികാരത്തില്‍ വന്നിട്ടുണ്ട്? വോട്ടിനു വേണ്ടി എന്തൊക്കെ കാട്ടിയാലും അടുത്ത ഊഴം ഇടതിനല്ല എന്നുള്ളത് മറ്റാരെക്കാളും നന്നായി അറിയാവുന്നതും ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ക്കാണ്. അതുകൊണ്ട് വി. എസ് ആരെയെങ്കിലും പ്രീണിപ്പിക്കുവാന്‍ അങ്ങനെ പറഞ്ഞു എന്നൊക്കെ വെറുതെ വിളിച്ചു കൂവാം എന്നല്ലാതെ അതല്ല യാഥാര്‍ത്ഥ്യം എന്നത് ഇങ്ങനെ കൂവുന്നവര്‍ക്കും അറിയാം, പക്ഷെ അത് പരസ്യമായി സമ്മതിക്കില്ല.

  മറുപടിഇല്ലാതാക്കൂ
 13. pappan | കക്ഷി | shajiqatar | ചിത്രകാരന്‍ | ദൃക്സാക്ഷി | അനിയന്‍കുട്ടി | kvmadhu | I want U to rebel | കുട്ടന്‍ | സന്തോഷ് | കുരുത്തം കെട്ടവന്‍ | അന്‍വര്‍ വടക്കാങ്ങര

  Thanks for your comments

  മറുപടിഇല്ലാതാക്കൂ
 14. സത്യം തിരിച്ചറിയുന്ന പോസ്റ്റ്‌ ...

  മറുപടിഇല്ലാതാക്കൂ
 15. നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
  സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!
  ഇതുകൂടി വായിക്കുമല്ലോ!!

  http://sreejithkondotty.blogspot.com/

  മറുപടിഇല്ലാതാക്കൂ
 16. നിക്ഷ്പക്ഷമതിയായ ഏതൊരാള്‍ക്കും മനസ്സിലാവുന്നത്തെ ഉള്ളൂ VS എന്താ ഉദ്ദേശിച്ചതെന്നും അതില്‍ എത്ര സത്യം ഉണ്ടെന്നും. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തു വരും എന്ന് വിശ്വസിക്കാം...

  മറുപടിഇല്ലാതാക്കൂ
 17. VS said the fact. എന്നെ കണ്ടാല്‍ കിണ്ണം കട്ടു ..... എന്ന് പറയുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തല , കുഞ്ഞാലികുട്ടിമാരും ആണ് ഈ നാടിന്‍റെ ശാപം .
  NDF ഭീകരന്മാരെയും മുസ്ലിങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത ഇവര്‍ വി എസ എതിരെ പറഞ്ഞില്ലെന്കിലെ അത്ഭുദം ഉള്ളു

  മറുപടിഇല്ലാതാക്കൂ

ഈ വഴി വന്നതിനും ഇവിടെ അല്‍പസമയം ചിലവഴിച്ചതിനും നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം....